കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ – കല കുവൈത്തിന്റെ ആഭിമുഖ്യത്തിൽ, കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെ കെ എൽ എഫ് ) ഏപ്രിൽ 24, 25 തീയതികളിലായി കുവൈത്തിൽ വെച്ച് നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് ജി സി സി രാജ്യങ്ങളിലെ എഴുത്തുകാർക്കായി എം ടി യുടെ പേരിൽ സാഹിത്യ പുരസ്‌കാരം നൽകുന്നു. 2022 ജനുവരി മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾക്കാണ് പുരസ്‌കാരം ലഭിക്കുക. ചെറുകഥ സമാഹാരത്തിന്റ മൂന്ന് കോപ്പികൾ മാർച്ച് 30 ന് മുൻപ്
കെ. കെ. സുദർശനൻ
കളത്തിൽ ഹൗസ്
അന്ധകാരനഴി പി ഒ
പട്ടണക്കാട്
ചേർത്തല, ആലപ്പുഴ -688531 എന്ന വിലാസത്തിൽ ലഭിക്കും വിധത്തിൽ അയക്കണം.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
50,000 രൂപയും ഫലകവുമാണ് പുരസ്കാരമായി ലഭിക്കുക. പുരസ്‌കാരം കെ കെ എൽ എഫ് വേദിയിൽ വെച്ച് സമ്മാനിക്കും. വിശദ വിവരങ്ങൾക്ക് 00965 98542121 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് കല കുവൈത്ത് പ്രസിഡണ്ട് മാത്യു ജോസെഫും, ജനറൽ സെക്രട്ടറി ടി വി ഹിക്മത്തും വാർത്താകുറിപ്പിൽ അറിയിച്ചു .