ദോഹ: ഖത്തറിൽ കലാ-സാംസ്കാരിക രംഗത്തും സഹായ സഹകരണ പ്രവർത്തനങ്ങളിലും കഴിഞ്ഞ 18 വർഷത്തിലധികമായി സജീവമായ കോട്ടയം ഡിസ്‌ട്രിക്റ്റ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ (KODACA) ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നു.
2025 മാർച്ച് 13-ന് വൈകുന്നേരം 5 മണിക്ക് ഡി റിങ്ങ് റോഡിലെ റോയൽ ഗാർഡൻസിൽ വെച്ച് നടക്കുന്ന സംഗമത്തിൽ ഖത്തറിലെ വനിതാ ഗാർഹിക തൊഴിലാളികൾക്ക് ആദരവൊരുക്കുന്നു. സംഗമത്തിൽ ഗാർഹിക തൊഴിലാളികളാണ് മുഖ്യാതിഥികൾ.
ചടങ്ങിൽ ഐ.സി.സി, ഐ സി ബി എഫ്. ഐ എസ് സി, കെ.ബി എഫ് പ്രസിഡന്റുമാരും മറ്റു വിവിധ കമ്മ്യൂണിറ്റി പ്രമുഖരും പങ്കെടുക്കും.
പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലോക കേരള സഭാംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി ആശംസാ പ്രസംഗം നിർവഹിക്കും. കൊഡാക്ക പേട്രൺ ഉം ICBF MC അംഗവും ആയ റഷീദ് അഹമ്മദ്, ഉപദേശക ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേകൂട്ട്, തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ