കുവൈത്ത് സിറ്റി: വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് ജിസിസി രാജ്യങ്ങള്‍. യുഎഇയും സൗദി അറേബ്യയുമെല്ലാം പുതിയ വിസകള്‍ അനുവദിച്ച് വിദേശികളെ ആകര്‍ഷിക്കുന്നുണ്ട്. സമാനമായ നീക്കം നടത്താന്‍ ഒരുങ്ങുകയാണ് കുവൈത്ത്. പുതിയ ട്രാന്‍സിറ്റ് വിസ ഉടന്‍ നടപ്പാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.
യൂറോപ്പിലേക്ക് നിരവധി പേര്‍ യാത്ര ചെയ്യുന്നത് കുവൈത്ത് വഴിയാണ്. ഖത്തര്‍, യുഎഇ വഴിയും ഇത്തരത്തില്‍ യൂറോപ്പ് യാത്ര നടത്തുന്നവരുണ്ട്. കുവൈത്തില്‍ ഈ യാത്രക്കാര്‍ക്ക് ഇറങ്ങാന്‍ ഇതുവരെ അവസരം നല്‍കിയിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് ഇറങ്ങണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതിയും മതിയായ രേഖയും വേണം. ഈ അവസ്ഥയ്ക്കാണ് മാറ്റം വരാന്‍ പോകുന്നത്.
കുവൈത്തില്‍ ഇറങ്ങണമെന്ന് താല്‍പ്പര്യമുള്ള യാത്രക്കാര്‍ക്ക് അനുമതി നല്‍കുന്നതാണ് ട്രാന്‍സിറ്റ് വിസ. കുവൈത്തില്‍ എത്തുന്നതിന് മുമ്പ് ഇതിനു വേണ്ട അപേക്ഷ സമര്‍പ്പിക്കുകയും വിസ നേടുകയും വേണം. ഏതാനും ദിവസങ്ങള്‍ മാത്രമാണ് ഈ വിസ നേടുന്നവര്‍ക്ക് കുവൈത്തില്‍ തങ്ങാന്‍ സാധിക്കുക. ശേഷം അവരുടെ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്യാം.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ
കുവൈത്ത് ദേശീയ എയര്‍ലൈന്‍സുമായി ചേര്‍ന്നായിരിക്കും ഈ വിസ അനുവദിക്കുക. അതായത്, കുവൈത്തിന്റെ വിമാന കമ്പനികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാകും ട്രാന്‍സിറ്റ് വിസ ലഭിക്കുക എന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ട്രാന്‍സിറ്റ് വിസ പുതുക്കാനുള്ള അവസരം ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്ന മറ്റൊരു കാര്യം. സാധാരണ വിസകള്‍ നിശ്ചിത ദിവസത്തേക്ക് കൂടി പുതുക്കി നല്‍കാറുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ നടപ്പാക്കാന്‍ പോകുന്നത്. ദിവസങ്ങള്‍ മാത്രം കുവൈത്തില്‍ തങ്ങുന്ന സഞ്ചാരികളുടെ സാന്നിധ്യം വിപണി സജീവമാക്കുമെന്ന് ഭരണകൂടം കരുതുന്നു.
മന്ത്രിയുടെ ശുപാര്‍ശയില്‍ സുല്‍ത്താന്‍ അനുമതി നല്‍കിയാല്‍ മാത്രമാണ് ഒമാന്‍ ഇരട്ട പൗരത്വം അനുവദിക്കുക. ജനനം, വിവാഹം, പ്രത്യേക അപേക്ഷ എന്നിവയിലൂടെയാണ് സാധാരണ ഒമാന്റെ പൗരത്വം ലഭിക്കുക. നിയമ വിരുദ്ധമായി മറ്റു രാജ്യങ്ങളുടെ പൗരത്വം നേടിയാല്‍ ഒമാന്‍ പൗരത്വം സ്വാഭാവികമായി ഇല്ലാതാകും. മാത്രമല്ല, സര്‍ക്കാരിന് എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും പൗരത്വം റദ്ദാകും.