പ്രവാസികൾക്ക് സംസ്ഥാന സർക്കാരിന്റെ മറ്റൊരു കൈത്താങ്ങ് കൂടി; സംരംഭങ്ങൾ തുടങ്ങുന്നതിനു പ്രവാസികൾക്ക് അസാപ് പിന്തുണ

തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവർക്ക് കേരളത്തിൽ മൈക്രോ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് അസാപ് കേരള “Livelihood Avenue for Expatriate Returnees” എന്ന പദ്ധതി ആരംഭിക്കുന്നു.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക് സംഭാവന നൽകുകയും പ്രവാസികൾക്കുള്ള സാധ്യതകൾ വർധിപ്പിക്കുമായാണ് ഈ പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്. അതിനായി മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് തുടങ്ങാൻ ആവശ്യമായ പിന്തുണയും പ്രചോദനവും ഈ പദ്ധതിയിൽ പങ്കെടുക്കുന്ന മടങ്ങിയെത്തിയ പ്രവാസികൾക്ക് നൽകുന്നതായിരിക്കും.

ലക്ഷ്യങ്ങൾ:

1. മടങ്ങി വന്ന പ്രവാസികൾക്ക് MSME തുടങ്ങാനുള്ള പ്രചോദനം നൽകുന്നു .

2. MSME യുടെ ഗുണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.

3. സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിനു പ്രവാസികൾക്ക് പിന്തുണ നൽകുന്നു.

തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ 8 ജില്ലകളിലാണ് പ്രാരംഭ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ജില്ലയിൽ നിന്നും പരമാവധി 75 പേർക്ക് പങ്കെടുക്കാം.

പദ്ധതിയുടെ വിശദാംശങ്ങൾ:

ആദ്യ ഘട്ടം: ബോധവൽക്കരണം

നോർകയിൽനിന്നും മറ്റ് പ്രവാസി കൂട്ടായിമയിൽനിന്നുമുള്ള പ്രതിനിധികൾക്കായി സംസ്ഥാന തലത്തിൽ ബോധവല്‌കരണ പരിപാടി നടത്തും.

രണ്ടാം ഘട്ടം: രജിസ്ട്രേഷനും സർവേയും

എട്ട് ജില്ലകൾ കേന്ദ്രീകരിച്ചുള്ള താല്‌പര്യമുള്ള പ്രവാസികളിൽ നിന്ന് റെജിസ്ട്രേഷൻ സ്വീകരിക്കും. “ഫസ്റ്റ് കം ഫസ്റ്റ് സെർവ്” അടിസ്ഥാനത്തിലായിരിക്കും രജിസ്ട്രേഷൻ.

എട്ട് ജില്ലകളിൽ ഓരോന്നിലും പ്രഥാമിക ശിൽപശാലകൾ നടത്തും. MSME കൾ നടത്തുന്നതിൽ പരിചയമുള്ള സംരംഭകർ സെഷനുകൾ നടത്തും.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

സാമ്പത്തിക സ്വാതന്ത്ര്യം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രാദേശിക സമ്പത് വസ്ഥയിലേക്കുള്ള സംഭാവന, എന്നിവയുൾപ്പെടെ ഒരു എംഎസ്എംഇ ആരംഭിക്കുന്നതിൻ്റെ നേട്ടങ്ങൾ വിശദീകരിക്കും. പ്രവാസികളെ അവരുടെ സ്വന്തം എംഎസ്എംഇകൾ ആരംഭിക്കുന്നതിന് പിന്തുണയ്ക്കുന്നതിൽ ഈ സെഷൻ ശ്രദ്ധ കേന്ദ്രീകരിക്കും. സെഷൻ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധൻ അനുഭവങ്ങളും മികച്ച സമ്പ്രദായങ്ങളും പങ്കിടാൻ പ്രവാസികൾക്കിടയിൽ നെറ്റ് വർക്കിംഗ് പ്രോത്സാഹിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് വാട്‌സ്ആപ് ചെയ്യുക

Contact +91-9746363035 or +91-7025908603

Aspiration Survey Link (ആസ്‌പിരേഷൻ സർവ്വേ ലിങ്ക്): https://forms.gle/zGixU1Yq5hWChnUP6

Leave a Reply

Your email address will not be published. Required fields are marked *