ഇന്ത്യൻ മീഡിയ അബുദാബി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

അബുദബി : മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദബി, മറീന വില്ലേജിലെ അൽ അസ്ലഹ് ഹോട്ടലിൽ കുടുംബ സംഗമവും ഇഫ്‌താർ വിരുന്നും സംഘടിപ്പിച്ചു. അബുദബി ഇന്ത്യൻ എംബസി കോൺസുലർ ബാലാജി രാമസ്വാമി മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

പ്രസിഡന്റ് സമീർ കല്ലറ അധ്യക്ഷ വഹിച്ചു. ലുലു ഗ്രൂപ്പ് മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി നന്ദകുമാർ, കൊമേര പേ മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് മേധാവി അജിത് ജോൺസൺ, ബുർജീൽ ഹോൾഡിങ്‌സ് മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ മാനേജർ എം ഉണ്ണികൃഷ്ണൻ, എൽ എൽ എച് ഹോസ്പിറ്റൽ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ നിർമ്മൽ ചിയ്യാരത്ത്, അഹല്യ ഗ്രൂപ്പ് സീനിയർ ഓപ്പറേഷൻ മാനേജർ സൂരജ് പ്രഭാകർ, ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ സുധീർ കൊണ്ടേരി, ട്രാൻ ടെക്ക് എം ഡി റഫീഖ് കയനയിൽ, ഡെസേർട് റോസ് എം ഡി അൻഷാർ, അൽസാബി ഗ്രൂപ്പ് മീഡിയ മാനേജർ സിബി കടവിൽ തുടങ്ങി സമൂഹിക, സംസ്കാരിക, നയതന്ത്ര മേഖലയിലെ പ്രമുഖർ, ഇന്ത്യൻ മീഡിയ അംഗങ്ങളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ജനറൽ സെക്രടറി റാഷിദ് പൂമാടം സ്വഗതവും ട്രഷറർ ഷിജിന കണ്ണൻ ദാസ്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *