ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ

റിയാദ്: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെയാണ് നാളെ റമദാൻ 29 പൂർത്തിയാക്കി ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഒമാനിൽ തിങ്കളാഴ്ചയാണ് പെരുന്നാൾ. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന് നടക്കും.

സൗദിയില്‍ ശവ്വാല്‍ മസാപിറവി ദര്‍ശിക്കാന്‍ സുപ്രീം കമ്മിറ്റി ജനങ്ങളോട് നിര്‍ദേശിച്ചിരുന്നു. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ. ഒമാനിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാവാത്തതിനാൽ നാളെ റമദാൻ മുപ്പത് പൂർത്തിയാക്കി തിങ്കളാഴ്ച ആയിരിക്കും ചെറിയ പെരുന്നാൾ എന്ന് ഒമാൻ അറിയിച്ചു.

മാന്യ വായനക്കാർക്ക് പ്രവാസി ലൈവിന്റെ ചെറിയപെരുന്നാൾ ആശംസകൾ..

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *