അയര്‍ലൻഡിലെ മലയാളി സാമൂഹിക പ്രവർത്തകൻ രാജു കുന്നക്കാട്ടിന് ശംഖുമുദ്ര പുരസ്ക്കാരം

ഡബ്ളിന്‍: പുലരി ടി വി ഏര്‍പ്പെടുത്തിയ ശംഖുമുദ്ര പുരസ്കാരത്തിന് രാജു കുന്നക്കാട്ട് അര്‍ഹനായി. കലാ,സാഹിത്യ, സാമൂഹിക, സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലെ സമഗ്ര സംഭാവനയ്ക്കാണ് അവാര്‍ഡ്.

മേയ് 18 ന് തിരുവനന്തപുരം വൈ എം സി എ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പുരസ്കാരം നല്‍കുമെന്ന് പുലരി ടി വി ഡയറക്ടര്‍ ജിട്രസ് യോഹന്നാന്‍ അറിയിച്ചു.

കേരള സാക്ഷരത മിഷന്‍ മുന്‍ സ്റ്റേറ്റ് റിസോര്‍ഴ്സ് പേഴ്സണ്‍, പള്ളിക്കത്തോട് പഞ്ചായത്ത് മുന്‍ അംഗം,ഐറിഷ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രൊവിന്‍സ് മുന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആര്‍ട്സ് & കള്‍ച്ചറല്‍ ഫോറം ഗ്ളോബല്‍ സെക്രട്ടറി,കേരള പ്രവാസി കോണ്‍ഗ്രസ് (എം) അയലൻഡ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് എം സാംസ്ക്കാരിക വേദി നാഷനല്‍ കമ്മിറ്റി അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

‘റോം ഒരു നേര്‍ക്കാഴ്ച’, ‘അയര്‍ലൻഡിലൂടെ’ എന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ് എന്നതിനു പുറമെ നാടകം, കവിത, ചെറുകഥ തുടങ്ങിയവ രചിച്ചിട്ടുണ്ട്. അനവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം മാറ്റൊലി തീയേറ്റേഴ്സിന്റെ ഈ വര്‍ഷത്തെ ജനപ്രിയ പ്രൊഫഷനല്‍ നാടകമായ ‘ഒലിവ് മരങ്ങള്‍ സാക്ഷി’ എന്ന നാടകത്തിന്റെ രചയിതാവ് ആണ്.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

സാഹിത്യ, സാംസ്ക്കാരിക രംഗത്തെ പ്രവര്‍ത്തനത്തിന് അജ്മാന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ‘പ്രവാസി രത്ന അവാര്‍ഡ്(2007). തിരുവനന്തപുരം നവഭാവന ചാരിറ്റബിള്‍ ട്രസ്ററിന്റെ ‘രാജന്‍ പി ദേവ്’ പുരസ്കാരം(2024) എന്നിവ ലഭിച്ചിട്ടുണ്ട്. അയര്‍ലൻഡിലെ  ഡബ്ളിനില്‍ ആണ് താമസം.  ഭാര്യ എല്‍സി നഴ്സാണ്. രണ്ടുമക്കളുണ്ട് ഇവര്‍ക്ക്.

Leave a Reply

Your email address will not be published. Required fields are marked *