കേരള പ്രവാസി സംഘം യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

കൽപറ്റ: ഇസ്രായേൽ ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്നും, പരമാധികാര രാജ്യങ്ങളുടെമേലുള്ള സാമ്രാജ്യത്വ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും, ഇരുരാജ്യങ്ങളിലെയും പ്രവാസി സമൂഹത്തിന്റെ സുരക്ഷിതത്വം കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റ ഹെഡ്പോസ്റ്റോഫീസ് സ്‌ക്വയറിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. സംഘം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ അഡ്വ: സരുൺ മാണി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. മേരി രാജു, അബ്ദുൽ ഗഫൂർ പൊഴുതന, കെ ആർ രഘു, റഷീദ് മേപ്പാടി, കെ സേതുമാധവൻ തുടങ്ങിയവർ നേതൃത്വം നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി പി ടി മൻസൂർ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് കെ ടി അലി നന്ദിയും പറഞ്ഞു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *