കേരള പ്രവാസി സംഘം പടന്നയിൽ യുദ്ധ വിരുദ്ധ റാലി നടത്തി

പടന്ന (കാസർഗോഡ്): ഇസ്രയേൽ ഇറാനു നേരെ നടത്തുന്ന ആക്രമണം പ്രവാസികളെയും, പ്രവാസി കുടുംബങ്ങളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്ന് കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്ല പറഞ്ഞു. പ്രവാസി സംഘം പടന്ന മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ റാലി ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പിന്തുണയോടെ ഇസ്രേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ട്.

പ്രതിഷേധ റാലിയിൽ വിജയൻ പി വി, സുധാകരൻ പി പി, കമലാക്ഷൻ, ടി പി മൊഹമ്മദ് കുഞ്ഞി, അബൂബക്കർ പണ്ട്യല, ആരിഫ്, അബ്ദുള്ള പെരിങ്ങളം, ഷാജി കെ വി, ശ്രീധരൻ കെ വി, രവി കെ എന്നിവർ സംസാരിച്ചു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *