യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ച് കേരള പ്രവാസി സംഘം

കൂത്തുപറമ്പ്: കേരള പ്രവാസി സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി ജില്ലയുടെ വിവിധ ഏരിയകളിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. കൂത്തുപറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യുദ്ധ വിരുദ്ധ റാലി സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ പ്രശാന്ത് കൂട്ടാമ്പള്ളി ഉദ്‌ഘാടനം ചെയ്തു. ലോകം ഒരു യുദ്ധത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന സാഹചര്യം തീർത്തും ഒഴിവാക്കപ്പെടേണ്ടത് ആണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ ഇറാൻ ആക്രമണത്തോടെ ലോകരാജ്യങ്ങൾ ചേരികളായി മാറുമോ എന്നതാണ് നിലവിലെ ആശങ്ക. പ്രവാസികൾ ധാരാളമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പലയിടത്തും വ്യോമപാത അടക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർദിവസങ്ങളിൽ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ യുദ്ധ വിരുദ്ധ റാലികൾ സംഘടിപ്പിക്കും.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

Leave a Reply

Your email address will not be published. Required fields are marked *