ദോഹ: ഖത്തറിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇറാൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഖത്തറിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസ്സി ജാഗ്രത നിർദ്ദേശം നൽകി. ആരും വീടുകളിൽ നിന്നും താമസസ്ഥലങ്ങളിൽ നിന്നും പുറത്തിറങ്ങരുതെന്നും, ഖത്തർ സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും എംബസ്സി അറിയിച്ചു. സ്ഥിതി നിരീക്ഷിച്ച് വരികയാണെന്നും എംബസ്സി അധികൃതർ വ്യക്തമാക്കി.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

