കൊല്ലം: കേരള പ്രവാസി സംഘം കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. തുടർന്ന് ഹെഡ് പോസ്റ്റാഫിസിന് മുന്നിൽ നടന്ന യോഗം പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എം ശശിധരൻ, സെക്രട്ടറി നിസാർ അമ്പലംകുന്ന്, ട്രഷറർ സി അജയകുമാർ, സാഹിത്യകാരനും ജില്ലാ കമ്മിറ്റി അംഗവുമായ എം എസ് ഷൈജു എന്നിവർ സംസാരിച്ചു. രാജു രാഘവൻ നന്ദി പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/CvytkwtSpAC1T2KMOSKvvZ

