ഇസ്രയേലിന്റെ നരഹത്യയും കടന്നാക്രമണവും ചെറുക്കപ്പെടണം: കേരള പ്രവാസി സംഘം

ഗുരുവായൂർ: പലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശനരഹത്യക്കെതിരെയും, ഇറാനുനേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം തമ്പുരാൻപടി മേഖല സമ്മേളനം ശക്തമായി അപലപിച്ചു. ജില്ലാ കമ്മറ്റിയംഗം മോഹൻദാസ് എലത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ

വൈസ് പ്രസിഡന്റ് സി ജി ജയകുമാർ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി രാമചന്ദ്രൻ കളത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷനിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. സിപിഐ എം തമ്പുരാൻപടി ലോക്കൽ സെക്രട്ടറി കെ പി വിനോദ് ആദ്യകാല പ്രവാസികളെ ആദരിച്ചു.

ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി കെ സലിം, ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ഏരിയാ പ്രസിഡന്റ്‌ അബ്ദുൾ റസാഖ്, സി പി ഐ എം ഏരിയാ കമ്മറ്റിയംഗം അനൂപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജയകുമാർ സി ജി (പ്രസിഡണ്ട്), രാമചന്ദ്രൻ കളത്തിൽ (സെക്രട്ടറി), ലത്തീഫ് മമ്മിയൂർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

Leave a Reply

Your email address will not be published. Required fields are marked *