കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം നടന്നു

തൃശൂർ: കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം ഒരുമനയൂർ പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു. മേഖല പ്രസിഡന്റ്‌ പി എം യഹിയ അധ്യക്ഷത വഹിച്ച സമ്മേളനം കേരള പ്രവാസി സംഘം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ എ ബഷീർ ഉദ്‌ഘാടനം ചെയ്തു. പലസ്‌തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന വംശ നരഹത്യക്കെതിരെയും, ഇറാനു നേരെയുള്ള കടന്നാക്രമണത്തെയും കേരള പ്രവാസി സംഘം ഒരുമനയൂർ മേഖല സമ്മേളനം ശക്തമായി അപലപിച്ചു.

മേഖല ട്രഷറർ ടി വി കെ ബക്കർ പതാക ഉയർത്തി. മേഖല സെക്രട്ടറി അബ്ദുൾ റഷീദ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ച് ഭാവാഹികളായി പ്രസിഡന്റ്‌ പി എം യഹിയ, സെക്രട്ടറി അബ്ദുൾ റഷീദ്, ട്രഷറർ പി പി അബൂബക്കർ എന്നിവരെ തെരഞ്ഞെടുത്തു. പ്രദേശത്തെ SSLC, +2 പരീക്ഷയിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും, മേഖലയിലെ ആദ്യകാല പ്രവാസികളെയും സമ്മേളനത്തിൽ ആദരിച്ചു.

ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര, പ്രസിഡന്റ്‌ അബ്ദുൾ റസാഖ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ, സിപിഐഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം കെ എ ഉണ്ണികൃഷ്ണൻ, ഒരുമനയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോഷി ഫ്രാൻസിസ്, ലോക്കൽ കമ്മിറ്റി അംഗം കെ വി രവീന്ദ്രൻ, വാർഡ് മെമ്പർ ഫിലോമിന ടീച്ചർ മേഖല ജോയിന്റ് സെക്രട്ടറി അന്നാസ് വർഗീസ് തുടങ്ങിയർ സംസാരിച്ചു.

പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

Leave a Reply

Your email address will not be published. Required fields are marked *