വളാഞ്ചേരി: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റി നേതൃത്വം നൽകി ജില്ലയിൽ നടപ്പിലാക്കുന്ന ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ വളാഞ്ചേരി ഏരിയയിലെ രണ്ടാമത്തെ വീട് മാറാക്കര പഞ്ചായത്തിൽ ഉടമക്ക് നൽകി.
പ്രവാസി സംഘം മാറാക്കര പഞ്ചായത്ത് കമ്മിറ്റിയുടെ പൂർണ്ണ ചുമതലയിൽ രണ്ടത്താണി കണ്ടേങ്ങലിൽ ഒരു നിർദ്ധന കുടുംബത്തിനു നിർമ്മിച്ച വീടിൻ്റെ താക്കോൽ സമർപ്പണം കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഗഫൂർ പി ലില്ലീസ് നിർവ്വഹിച്ചു.
കെ ഹസ്സൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ കെ പ്രീതി, ഏരിയ സെക്രട്ടറി മുസ്തഫ ചെല്ലൂർ, പ്രസിഡണ്ട് ടി പി അബ്ദുൾ ഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട്, എൻ പി സുബ്രഹ്മണ്യൻ, അലവിക്കുട്ടി മുസ്ല്യാർ എന്നിവർ സംസാരിച്ചു. സി അബ്ദുറസാഖ് സ്വാഗതവും മുഹമ്മത് തൗക്കൽ നന്ദിയും പറഞ്ഞു.
പ്രവാസി ലൈവ് വാർത്താ ഗ്രൂപ്പിൽ അംഗമാകാൻ:
https://chat.whatsapp.com/GR7n7KprZQX4PA9pUgtVUh

