പ്രവാസി മലയാളികൾക്കായി ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി; നോർക്ക കെയറിൽ എങ്ങനെ എൻറോൾ ചെയ്യാം?

അഡ്വ: സരുൺ മാണി വയനാട് (+919840222510)

പ്രവാസി മലയാളികൾക്കും കുടുംബത്തിനുമായുള്ള ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയാണ് നോർക്ക കെയർ. 18നും 70നും ഇടയിൽ പ്രായമുള്ള വിദേശത്തും കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കുള്ളിലും ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് ഇതിൽ എൻറോൾ ചെയ്യാം. ഇതിനായി നോർക്ക ID CARD /NRK ID CARD അല്ലെങ്കില്‌ സ്റ്റുഡന്റ് ID CARD ആവശ്യമാണ്.

പ്രവാസികേരളീയര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും പത്തു ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും നോർക്ക കെയറിലൂടെ ലഭിക്കും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസികേരളീയര്‍ക്ക് ക്യാഷ്ലെസ്സ് ചികിത്സ ഇതുവഴി ഉറപ്പാക്കും. കുറഞ്ഞ പ്രീമിയമേയുള്ളൂ എന്നതും പ്രത്യേകതയാണ്.

norkaroots.kerala.gov.in എന്ന നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി NRK ID ഉപയോഗിച്ച് ജോയിൻ ചെയ്യാം. വിവരങ്ങൾ സമർപ്പിച്ച്, പ്രിമീയം നൽകി, പദ്ധതിയിൽ അംഗമാവാം. അല്ലെങ്കിൽ തൊട്ടടുത്തുള്ള അക്ഷയ, പ്രവാസി സേവ, ഇന്ത്യക്ക് പുറത്തുള്ള ടൈപ്പിംഗ് സെന്റർ തുടങ്ങിയ എല്ലാ ഓൺലൈൻ സേവന കേന്ദ്രങ്ങൾ മുഖേന ഓൺലൈനായി ജോയിൻ ചെയ്യാം. Play Store / Apple Store എന്നിവിടങ്ങളിൽ നിന്നും മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തും NRK ID നമ്പർ ഉപയോഗിച്ച് ജോയിൻ ചെയ്യാം. നോർക്കയിൽ റജിസ്‌റ്റർ ചെയ്‌തിട്ടുള്ള അസോസിയേഷനുകൾക്ക് ബൾക്ക് എൻറോൾമെൻ്റ് വഴി പദ്ധതിയിൽ അംഗങ്ങളെ ചേർക്കാം. അതുപോലെ കമ്പനികൾക്ക് കേരളത്തിന് പുറത്ത് ഇന്ത്യയിൽ എവിടെയും, വിദേശ രാജ്യങ്ങളിലും ജോലിചെയ്യുന്ന മലയാളികളായ ജോലിക്കാരെ കുടുംബസമേതം ബൾക്ക് എൻറോൾമെന്റ് വഴി പദ്ധതിയിൽ ചേർക്കാവുന്നതാണ്. വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ പോളിസി 2026 ഒക്ടോബർ 30ന് മുൻപ് പുതുക്കാം.

Leave a Reply

Your email address will not be published. Required fields are marked *