പ്രവാസികൾക്ക് കൈത്താങ്ങ് നൽകുന്ന ഇടതുഭരണം തുടരണം; പ്രീതി കെ കെ: കേരള പ്രവാസി സംഘം പഞ്ചായത്ത് തല കുടുംബ സംഗമങ്ങൾക്ക് ഉജ്ജ്വല തുടക്കം

ചുങ്കത്തറ: കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നടക്കുന്ന പഞ്ചായത്ത് കുടുംബ സംഗമത്തിന് ഉജ്ജ്വല തുടക്കം. ചുങ്കത്തറ പഞ്ചായത്ത് പ്രവാസി കുടുംബ സംഗമം ചുങ്കത്തറയിലെ കിവി റിസോർട്ടിൽ വച്ച് ലോക കേരളസഭ അംഗവും, പ്രവാസി കുടുംബവേദി സംസ്ഥാന കൺവീനറുമായ പ്രീതി കെ കെ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിന് ഏറെ ഗുണകരമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഇടതുപക്ഷ സർക്കാർ തുടരണമെന്നാണ് പ്രവാസി സമൂഹത്തിന്റെ ആവശ്യമെന്ന് അവർ പറഞ്ഞു.

പ്രവാസി സംഘം ചുങ്കത്തറ ഏരിയ പ്രസിഡന്റ് ഹംസ അധ്യക്ഷത വഹിച്ച യോഗത്തിൽ റഷീദ് മേലേതിൽ, എടക്കര ഏരിയ സെക്രട്ടറി കരീം പോത്തുകല്ല്, എടക്കര ഏരിയ പ്രസിഡന്റ് ജോസ് മോൻ എന്നിവർ സംസാരിച്ചു. ചുങ്കത്തറ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി അബ്ദുട്ടി ചങ്കരത്ത് സ്വാഗതം പറഞ്ഞു. പ്രവാസി കുടുംബാംഗങ്ങളുടെ കുട്ടികളുടെയും, എക്സിക്യൂട്ടീവ് മെമ്പർമാരുടെയും, പ്രവാസി കുടുംബ അംഗങ്ങളുടെയും കലാപരിപാടികൾ തുടർന്ന് നടന്നു. ചുങ്കത്തറ ഏരിയ കമ്മിറ്റി അംഗം പൂർണിമ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *