NewsDesk

0 Minutes
INFORMATION

വിദേശത്തുനിന്ന് വോട്ട്: കമ്മിഷൻ തയാർ, നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

ന്യൂ ഡൽഹി: പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തിരുന്ന് വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ‌ സമയമായെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ഇതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാളികളടക്കമുള്ള പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണിത്. ആഭ്യന്തര, വിദേശ കുടിയേറ്റം മൂലം 30 കോടി വോട്ടർമാരാണു...
Read More
0 Minutes
GLOBAL KERALA

6 മാസം മുൻപ് തുടങ്ങിയ ഭാഗ്യപരീക്ഷണം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 59 ലക്ഷം രൂപയുടെ സമ്മാനം നേടിയ സന്തോഷത്തിൽ മലയാളികൾ

അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ വീണ്ടും ഭാഗ്യം മലയാളി സംഘങ്ങൾക്ക്. ഇന്നലെ നടന്ന നറുക്കെടുപ്പിൽ ഒമാനിൽ ഫോർക് ലിഫ്റ്റ് ഓപ്പറേറ്ററായ രമേശ് ധനപാലൻ (49), റാഷിദ് പുഴക്കര എന്നിവർക്ക് 59 ലക്ഷം രൂപ (രണ്ടര ലക്ഷം ദിർഹം) വീതം സമ്മാനം ലഭിച്ചു. ഒമാനിൽ ജോലി ചെയ്യുന്ന രമേശ്...
Read More
0 Minutes
GLOBAL

റമസാൻ: അരി, പഞ്ചസാര തുടങ്ങി അവശ്യ സാധനങ്ങൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ; പ്രത്യേക ടാഗ് നോക്കി വാങ്ങാം

ദോഹ: റമസാൻ പ്രമാണിച്ച് 1,000 ത്തിലധികം അവശ്യ സാധനങ്ങളുടെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ വാണിജ്യ–വ്യവസായ മന്ത്രാലയം. രാജ്യത്തെ പ്രധാന റീട്ടെയ്ൽ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. റമസാൻ അവസാനിക്കുന്നതു വരെയാണ് വിലക്കുറവ് പ്രാബല്യത്തിലുള്ളത്. മന്ത്രാലയത്തിന്റെ ‘ഡിസ്ക്കൗണ്ടഡ് ഗുഡ്സ് ഇനിഷ്യേറ്റീവ്’ എന്ന പദ്ധതിയുടെ ഭാഗമായാണിത്.  ധാന്യം, പഞ്ചസാര, അരി, പാസ്ത, ചിക്കൻ, ഭക്ഷ്യ എണ്ണ, പാൽ...
Read More
0 Minutes
GLOBAL KERALA

ശരീരം പൊള്ളിച്ചു, കത്തി കൊണ്ട് കുത്തി, ഭക്ഷണം നിഷേധിച്ചു: വീട്ടുജോലിക്കാരിക്ക് ക്രൂരപീഡനം; കുവൈത്തിൽ വിദേശിക്ക് തടവും പിഴയും

കുവൈത്ത് സിറ്റി: വീട്ടുജോലിക്കാരിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ വിദേശിക്ക് മൂന്നുവർഷം തടവും മുപ്പതിനായിരം ദിനാർ പിഴയും ശിക്ഷ വിധിച്ച് കീഴ് കോടതി. ഈ വിധി അപ്പീൽ കോടതി ശരിവച്ചു. ശിക്ഷയ്ക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. മുബാറക്ക് അൽ കബീർ ഗവർണറേറ്റിലെ വീട്ടിലാണ് സംഭവം നടന്നത്. ശരീരത്തിൽ...
Read More
0 Minutes
GLOBAL INFORMATION KERALA

നെടുമ്പാശേരിയിൽ നിന്ന് തിരുവല്ല, കോഴിക്കോട് സ്മാർട്ട് ബസ് സർവീസ് ഉടൻ: മന്ത്രി കെ ബി ഗണേഷ്കുമാർ

അബുദാബി: പ്രവാസികൾക്കു വേണ്ടി വിമാനത്താവളങ്ങളിൽ നിന്ന് പുതിയ സ്മാർട്ട് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. 3 മാസത്തിനകം നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് മൂന്നും ബസുകൾ സർവീസ് നടത്തും. 2 വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ് എന്ന വിധത്തിലായിരിക്കും സർവീസ് നടത്തുക. ആളില്ലാതെ...
Read More
0 Minutes
INFORMATION KERALA

മനുഷ്യക്കടത്ത്, തൊഴിൽ നിയമലംഘനം തടയാൻ കുവൈത്തിൽ പ്രത്യേക സംഘം

കുവൈത്ത് സിറ്റി: മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനും നിയമങ്ങളും നിയന്ത്രണങ്ങളും തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേക പരിശോധനാ സംഘത്തിനു രൂപം നൽകിയതായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമാണ് നടപടിയെന്ന് ഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ്...
Read More
0 Minutes
FEATURED GLOBAL KERALA

മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ

അബുദാബി: മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ. അക്ഷർധാം മാതൃകയിൽ അബുദാബിയിലെ അബുമുറൈഖയിൽ സ്ഥാപിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. സമൂഹത്തെ ഒരുമിപ്പിക്കുന്ന സുന്ദരമായ ക്ഷേത്രമാണ് ഹിന്ദു മന്ദിർ എന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ...
Read More
0 Minutes
GLOBAL KERALA

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, മലയാളി വനിതകളെ രക്ഷിച്ച് ഡോക്ടർ സംഘം

കരിപ്പൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിലെ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: തൃശ്ശൂർ പഴയന്നൂർ കൊടവമ്പാടത്ത് വീട്ടിൽ കെ.ആർ. രവികുമാർ (57) ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. മംഗഫിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായിരുന്നു. സ്പെഷലിസ്റ്റ് ടെക്‌നിക്കൽ സർവീസസ് കമ്പനിയിലെ കൺസൾട്ടന്റ് എൻജിനീയറായിരുന്നു. കെഒസിയുടെ ഇൻസ്‌പെക്ഷൻ & കോറോഷൻ ടീം അംഗം കൂടിയായിരുന്നു...
Read More
0 Minutes
GLOBAL INFORMATION KERALA

ദുബായിൽ ഇന്ത്യക്കാരന് ജന്മദിന സമ്മാനമായി ലഭിച്ചത് ഏഴ് കോടി രൂപ!

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടി രൂപ (30 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. തമിഴ്‌നാട് സ്വദേശിയായ സുരേഷ് പാവയ്യയാണ് ഭാഗ്യവാൻ. 45-ാം ജന്മദിന ദിവസമാണ് സുരേഷ് പാവയ്യയെ  ഭാഗ്യം കടാക്ഷിച്ചത്. 2006 മുതൽ യുഎഇയിൽ ജോലി ചെയ്യുന്ന...
Read More