FEATURED

1 Minute
FEATURED GLOBAL INFORMATION KERALA

യുഎഇ വീണു, സൗദി അറേബ്യയും പിന്നില്‍; പ്രവാസി പണത്തില്‍ മുന്നില്‍ മറ്റൊരു രാജ്യം, ഇതാദ്യം

ദുബായ്: പ്രവാസികളുടെ പണം വരവില്‍ എക്കാലത്തും മുന്നിലുണ്ടായിരുന്നത് ജിസിസി രാജ്യങ്ങളായിരുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ പ്രവാസികള്‍ ഉള്ളതിനാല്‍ സ്വാഭാവികമായും പണം വരവും ഇവിടെ നിന്നായിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ പുതിയ കണക്കില്‍ ചിത്രം മാറിയിരിക്കുകയാണ്. കൂടുതല്‍ പ്രവാസികള്‍...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പളവിഹിതം നോര്‍ക്ക നല്‍കും; നോര്‍ക്ക റൂട്ട്സ്-നെയിം പദ്ധതിയില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ നോർക്കാ അസിസ്റ്റഡ് & മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ നെയിം (NAME) പദ്ധതിയില്‍ എംപ്ലോയർ കാറ്റഗറിയിൽ രജിസ്റ്റർ ചെയ്യുന്നതിന് താല്‍പര്യമുളള സംസ്ഥാനത്തെ വ്യവസായ വാണിജ്യ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട്...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും, അവകാശങ്ങള്‍ സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകത്തെമ്പാടുമുള്ള പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുക പരാതികള്‍ പരിഹരിക്കുക, അവകാശങ്ങള്‍ സംരക്ഷിക്കുക, മടങ്ങിയെത്തിയവരെ പുനരധിവസിപ്പിക്കുക, സംസ്ഥാനത്ത് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് നോര്‍ക്കാ വകുപ്പിന്റെ പ്രധാന ലക്ഷ്യങ്ങളെനന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോര്‍ക്കാ റൂട്‌സ്, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് എന്നിവ മുഖാന്തിരം പ്രവാസികള്‍ക്കായി സര്‍ക്കാര്‍...
Read More
1 Minute
FEATURED GLOBAL INFORMATION KERALA

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെസബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമായ...
Read More
0 Minutes
FEATURED INFORMATION KERALA

പ്രവാസികൾക്ക് സംസ്ഥാന സർക്കാരിന്റെ മറ്റൊരു കൈത്താങ്ങ് കൂടി; സംരംഭങ്ങൾ തുടങ്ങുന്നതിനു പ്രവാസികൾക്ക് അസാപ് പിന്തുണ

തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവർക്ക് കേരളത്തിൽ മൈക്രോ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾ ആരംഭിക്കാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് അസാപ് കേരള “Livelihood Avenue for Expatriate Returnees” എന്ന പദ്ധതി ആരംഭിക്കുന്നു. സംസ്ഥാനത്തിന്റെ...
Read More
0 Minutes
FEATURED GLOBAL KERALA

ഏഴ് വയസ്സുകാരനെ മുറിയിൽ ഒറ്റയ്ക്കാക്കി ഉപജീവനത്തിനായി കൈക്കുഞ്ഞുമായി നെട്ടോട്ടമോടി പ്രവാസി യുവതി; അജ്‌മാനിലെ നൊമ്പരക്കാഴ്‌ച

അജ്‌മാൻ: റമസാനിൽ അജ്‌മാനിലെ വേദനിപ്പിക്കുന്ന കാഴ്ചയായി കൈക്കുഞ്ഞുമായി ഉപജീവനത്തിനായി നെട്ടോട്ടമോടുന്ന യുവതി. ശ്രീലങ്കയിലെ രത്‌നപുര സ്വദേശിനിയായ ഫസ്‌ലിയ (30) ആണു ദുരിതക്കയത്തിൽ നീന്തുന്നത്. ഏഴു വയസ്സുള്ള മകനെ അജ്‌മാനിലെ മുറിയിൽ തനിച്ചാക്കിയാണ് ആറു മാസം മാത്രം പ്രായമുള്ള ഇളയ കുട്ടിയുമായി ഇവർ ജോലി തേടി അലയുന്നത്. അടുത്ത ബന്ധുവിൽനിന്നുണ്ടായ ഒരു...
Read More
1 Minute
FEATURED GLOBAL KERALA

ഖത്തറിനെ ‘സ്പർശിച്ച്’ മലയാളികളായ ‘റിയല്‍ ഹീറോസ് ‘; പ്രവാസികൾക്ക് മാത്രമല്ല സ്വദേശികൾക്കും ഇവർ ‘ഉറ്റവർ’

ദോഹ: നിസ്വാര്‍ഥമായ സേവന പാതയിലൂടെ ഖത്തര്‍ സ്പര്‍ശമെന്ന കൂട്ടായ്മയുടെ സഞ്ചാരം തുടങ്ങിയിട്ട് 7 വര്‍ഷം. സേവന സന്നദ്ധരായ ഖത്തറിലെ ഒരു കൂട്ടം മലയാളികള്‍ ഒരേ മനസ്സോടെ മുൻപിൽ നിന്ന് നയിക്കുന്ന ഖത്തര്‍ സ്പര്‍ശത്തിന്റെ ‘സ്പര്‍ശനം’ അനുഭവിച്ചറിഞ്ഞത് ഇതിനകം ഖത്തറിലും കേരളത്തിലുമായി പതിനായിരകണക്കിന് ആളുകളാണ്. കേരളത്തിന്റെ പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ തുടക്കമിട്ട കൂട്ടായ്മ ഇന്ന്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

ഷെയ്ഖ് ഫൈസലിന്റെ മലയാളി ‘ചങ്ക്’; ബയാൻ പാലസിലെ താരമായ ‘ഫൂജി’, ഇന്ത്യൻ വിശ്വസ്തയുടെ മാതൃകയായി മൂന്ന് പതിറ്റാണ്ടിന്റെ സേവനം

കുവൈത്ത് സിറ്റി: ലക്ഷങ്ങൾ വിലമതിക്കുന്ന അവാർഡിനേക്കാൾ വിലയുള്ളതാണ് ചില വാക്കുകൾ. അത്തരത്തിൽ മാധുര്യമുള്ള വാക്കുകൾ കൊണ്ട് അംഗീകാരം ലഭിച്ചിരിക്കുകയാണ് തൃശൂർ സ്വദേശിയായ ബിജു പാപ്പച്ചന്. ബിജുവിന് നന്മനിറഞ്ഞ വാക്കുകൾ ലഭിച്ചത് കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമദ് അൽ ജാബർ അൽ സബാഹിന്റെ ഉപദേശക സംഘത്തിലുള്ള...
Read More
0 Minutes
EDUCATION FEATURED GLOBAL KERALA

ആഗോള യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിൽ നിന്നും മലയാളി വിദ്യാർഥിനി

ജിദ്ദ: യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി പരിശീലിപ്പിക്കുന്ന യൂത്ത് അംബാസഡർ പ്രോഗ്രാമിലേക്ക് ജിദ്ദയിലെ മലയാളി പ്രവാസി വിദ്യാർഥിനി തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഐക്കരപ്പടി, പേങ്ങാട് സ്വദേശി പാണ്ടികശാല ഹബീബിന്റെയും പറമ്പാടൻ ജസീനയുടെയും മകൾ ഫെല്ല മെഹക്കാണ് ഈ നേട്ടം കൈവരിച്ചത്. ലോകം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ; ഗൾഫ്‌ സെക്ടറുകളിലേക്കുള്ള യാത്രാനിരക്ക് അഞ്ചിരട്ടി കൂട്ടി

കരിപ്പൂർ: പ്രവാസികൾ കൂടുതലുള്ള ഖത്തർ, ബഹറൈൻ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളുൾപ്പെടുന്ന ഗൾഫ്‌ സെക്ടറുകളിലേക്കുള്ള യാത്രാനിരക്ക് പെരുന്നാളും വിഷുവും മുന്നിൽക്കണ്ട് വിമാനക്കമ്പനികൾ അഞ്ചിരട്ടി കൂട്ടി. വെള്ളിമുതൽ ഏപ്രിൽ 20വരെയുള്ള ദിവസങ്ങളിലാണ് നിരക്കുവർധന. എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്‌–കരിപ്പൂർ നിരക്ക് വ്യാഴാഴ്ച 21,000 രൂപയായിരുന്നു. വെള്ളിയാഴ്ചയിലെ നിരക്ക് 39,921 രൂപയായി....
Read More