August 2023

0 Minutes
FEATURED GLOBAL INFORMATION KERALA

നറുക്കെടുപ്പിൽ 8 പേർക്ക് 22 ലക്ഷം രൂപ വീതം സമ്മാനം; വിജയികളിൽ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാർ

അബുദാബി: ബിഗ് ടിക്കറ്റ് പ്രതിവാര ഇ– നറുക്കെടുപ്പിൽ 8 പേർക്ക് 22 ലക്ഷം രൂപ (ഒരു ലക്ഷം ദിർഹം) വീതം സമ്മാനം. ഇതിൽ 7 പേരും മലയാളികളടക്കമുള്ള ഇന്ത്യക്കാർ.  ഷാർജ, അബുദാബി, ദുബായ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലും ഹൈദരാബാദിലുമാണ് ഭാഗ്യവാന്മാർ. മലയാളിയായ ബാലൻ നായിടിക്കുന്നത്ത് (47) ആണ്...
Read More
0 Minutes
FEATURED GLOBAL INFORMATION

സൗദി – ഇസ്രയേൽ മഞ്ഞുരുകുന്നു; യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അബുദാബിയിൽ

ദുബായ്: ഇസ്രയേലുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സൗദിയും അമേരിക്കയും ധാരണയിലെത്തിയതായി വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിനകം പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുമെന്നാണ് റിപ്പോർട്ട്. സൗദി – യുഎസ് ധാരണയുടെ ഭാഗമായി പലസ്തീൻ വിഷയത്തിൽ ഇസ്രയേലിന്റെ ഭാഗത്തു നിന്നു വലിയ വിട്ടുവീഴ്ചയുണ്ടാകുമെന്ന്...
Read More
0 Minutes
FEATURED GLOBAL INFORMATION

എമിറേറ്റ്സിൽ ക്യാബിൻ ക്രൂ ജീവനക്കാർ 20,000 കടന്നു; നികുതിയില്ലാത്ത ശമ്പളം, സൗജന്യ താമസം തുടങ്ങി വൻ ഓഫറുകൾ

ദുബായ്: കോവിഡുകാലത്തെ പ്രതിസന്ധികൾ തരണം ചെയ്ത് എമിറേറ്റ്സ് വിമാനക്കമ്പനിയിൽ ക്യാബിൻ ക്രൂ ജീവനക്കാരുടെ എണ്ണം 20,000 കടന്നു. കമ്പനിയിലേക്കു കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ ഭാഗമായി വിവിധ ലോക രാജ്യങ്ങളിൽ റിക്രൂട്മെന്റ് തുടരുന്നതിനിടെയാണ് ജീവനക്കാരുടെ എണ്ണത്തിൽ നിർണായക കടമ്പ കടക്കുന്നത്.  എമിറേറ്റ്സ് ക്രൂവിൽ 140 രാജ്യങ്ങളിൽ നിന്നുള്ളവരുണ്ട്. 130...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

കോഴിക്കോട്ടും കൊച്ചിയിൽ നിന്നും ദോഹയിലേക്ക് എയർ ഇന്ത്യ 2 അധിക സർവീസ് കൂടി നടത്തും

ദോഹ: ഈ മാസം അവസാനത്തോടെ കേരളത്തിൽ നിന്ന് ദോഹയിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് 2 അധിക സർവീസുകൾ പ്രഖ്യാപിച്ചു. നിലവിലെ സർവീസുകൾക്ക് പുറമെയാണിത്. മധ്യ വേനൽ അവധി കഴിഞ്ഞ് പ്രവാസി കുടുംബങ്ങൾ കൂടുതലായി മടങ്ങുന്ന സാഹചര്യത്തിലാണിത്.  27ന് രാവിലെ 9.30ന് കോഴിക്കോട്ട് നിന്ന് ദോഹയിലേക്കും ഉച്ചയ്ക്ക് 12.10ന്...
Read More
0 Minutes
FEATURED GLOBAL INFORMATION

രൂപയുടെ ഇടിവ് നേട്ടമാക്കി ഗൾഫ് കറൻസികൾ; നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഗുണം

ദുബായ്: ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ വില ഇടിഞ്ഞതോടെ ദിർഹവും മറ്റു ഗൾഫ് കറൻസികളും തിളക്കം കൂട്ടി. ഒരു ദിർഹത്തിന് 22.56 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്.  രൂപയ്ക്കു തിരിച്ചടിയാണെങ്കിലും നാട്ടിലേക്കു പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഈ സാഹചര്യം ഗുണം ചെയ്യും. 1000 ദിർഹത്തിന് 22560 ഇന്ത്യൻ...
Read More
0 Minutes
GLOBAL INFORMATION

മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം

മസ്‌കത്ത്: മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ സ്വാതന്ത്ര്യ ദിനാഘോഷം ആഗസ്ത് 15ന് രാവിലെ ഏഴിന് ആരംഭിക്കും. എംബസി അങ്കണത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരംഗ് പതാക ഉയര്‍ത്തും. മുഴുവന്‍ ഇന്ത്യക്കാര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കും. എംബസിയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. എംബസിയില്‍ 6.45ന് റിപ്പോര്‍ട്ട് ചെയ്യുകയും...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

പ്രവാസികൾക്ക് ലാപ്ടോപ്, ടാബ് എന്നിവ നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയുമോ; നികുതി ഇല്ലാത്തവ എന്തെല്ലാം – അറിയാം വിശദമായി

ദമാം: നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഒട്ടുമിക്ക പ്രവാസികളിലും പലതരം സംശയങ്ങൾ ഉയരാറുണ്ട്. ഇതിൽ ഇപ്പോൾ പ്രധാനപ്പെട്ടതാണ് ലാപ്ടോപ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്നത്.  ലാപ്ടോപ്-ടാബ് ഇറക്കുമതി പൂർണമായും ഇന്ത്യ നിരോധിക്കുന്ന സാഹചര്യത്തിലാണ് പ്രവാസികൾക്ക് ഇത്തരത്തിൽ പലവിധ സംശയങ്ങൾ ഉടലെടുത്തിരിക്കുന്നത്. ഐ ഫോണും ടാബുമൊക്കെ  എത്രയെണ്ണം വരെ കൂടെക്കരുതാം, ടെലിവിഷന്...
Read More
0 Minutes
FEATURED GLOBAL INFORMATION KERALA

തൊഴിൽമേഖലയിലെ വിദഗ്ധർക്ക് എളുപ്പത്തിൽ ഗോൾഡൻ വീസ

ദുബായ്: വിവിധ തൊഴിൽ മേഖലയിലെ വിദഗ്ധർക്ക് യുഎഇ ഗോൾഡൻ വീസ എളുപ്പം സ്വന്തമാക്കാം. വീസ അപേക്ഷിക്കുന്നവരുടെ വ്യക്തി വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിൽ ഉള്ളതിനാൽ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ കഴിയും. പ്രഫഷനൽ വിഭാഗത്തിൽ ഗോൾഡൻ വീസയ്ക്ക് അടുത്ത നാളുകളായി കൂടുതൽ അപേക്ഷകർ എത്തുന്നുണ്ട്. വിവിര സാങ്കേതിക വിദഗ്ധർ,...
Read More
0 Minutes
GLOBAL INFORMATION KERALA

കുവാഖ് സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു

ദോഹ: കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ KUWAQ (കണ്ണൂർ യുണൈറ്റഡ് വെൽഫെയർ അസോസിയേഷൻ ഖത്തർ) സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു . മലയാള നാടകത്തിലെ പ്രസിദ്ധീകൃതമാകാത്ത മൗലിക നാടക രചനകളെ ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ, പ്രദീപ് മണ്ടൂരിന്റെ “കുത്തൂട്” എന്ന നാടകമാണ്‌ പുരസ്‌കാരത്തിന് അർഹമായത്.പറശ്ശിനി കടവ് വെൽ വ്യൂ ഹോട്ടൽ...
Read More
0 Minutes
FEATURED GLOBAL KERALA

ദുബായിൽ ചുമട്ടുതൊഴിലാളിയായ ഇന്ത്യാക്കാരന് നറുക്കെടുപ്പിലൂടെ ലഭിച്ചത് കോടികൾ

ദുബായ്: ചുമട്ടുതൊഴിലാളിയായി ദുബായിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് നറുക്കെടുപ്പിലൂടെ രണ്ട് കോടിയിലേറെ രൂപ സമ്മാനമായി ലഭിച്ചു. ഹൈദരാബാദ് സ്വദേശി വെങ്കട്ടയെയാണ് ഭാഗ്യം തേടിയെത്തിയത്. മഹ്‌സൂസ് ഗ്യാരന്റീഡ് പ്രതിവാര നറുക്കെടുപ്പിലൂടെയാണ് വെങ്കട്ടയ്ക്ക് സമ്മാനം ലഭിച്ചത്. മഹ്‌സൂസിന്റെ 56-ാമത്തെ കോടീശ്വരനായ വെങ്കട്ടയ്ക്ക് ഇതിന് മുമ്പ് മൂന്ന് നമ്പരുകൾ ഒത്തുവന്നതിലൂടെ 250...
Read More