February 2025

0 Minutes
FEATURED GLOBAL KERALA

മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ

അബുദാബി: മരുഭൂമിയിൽ ശോഭയോടെ ഒരാണ്ട് പൂർത്തിയാക്കി ബിഎപിഎസ് ഹിന്ദു മന്ദിർ. അക്ഷർധാം മാതൃകയിൽ അബുദാബിയിലെ അബുമുറൈഖയിൽ സ്ഥാപിച്ച മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രത്തിന്റെ ഒന്നാം വാർഷികം ആഘോഷിച്ചു. സമൂഹത്തെ ഒരുമിപ്പിക്കുന്ന സുന്ദരമായ ക്ഷേത്രമാണ് ഹിന്ദു മന്ദിർ എന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ...
Read More
0 Minutes
GLOBAL KERALA

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, മലയാളി വനിതകളെ രക്ഷിച്ച് ഡോക്ടർ സംഘം

കരിപ്പൂർ: വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകളെ ജീവിതത്തിലേക്കു തിരിച്ചെത്തിച്ച് ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിലെ...
Read More
0 Minutes
GLOBAL INFORMATION KERALA

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈത്ത് സിറ്റി: തൃശ്ശൂർ പഴയന്നൂർ കൊടവമ്പാടത്ത് വീട്ടിൽ കെ.ആർ. രവികുമാർ (57) ഹൃദയാഘാതം മൂലം കുവൈത്തിൽ അന്തരിച്ചു. മംഗഫിലെ താമസസ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 20 വർഷത്തിലേറെയായി കുവൈത്തിൽ പ്രവാസിയായിരുന്നു. സ്പെഷലിസ്റ്റ് ടെക്‌നിക്കൽ സർവീസസ് കമ്പനിയിലെ കൺസൾട്ടന്റ് എൻജിനീയറായിരുന്നു. കെഒസിയുടെ ഇൻസ്‌പെക്ഷൻ & കോറോഷൻ ടീം അംഗം കൂടിയായിരുന്നു...
Read More
0 Minutes
GLOBAL INFORMATION KERALA

ദുബായിൽ ഇന്ത്യക്കാരന് ജന്മദിന സമ്മാനമായി ലഭിച്ചത് ഏഴ് കോടി രൂപ!

ദുബായ്: ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടി രൂപ (30 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. തമിഴ്‌നാട് സ്വദേശിയായ സുരേഷ് പാവയ്യയാണ് ഭാഗ്യവാൻ. 45-ാം ജന്മദിന ദിവസമാണ് സുരേഷ് പാവയ്യയെ  ഭാഗ്യം കടാക്ഷിച്ചത്. 2006 മുതൽ യുഎഇയിൽ ജോലി ചെയ്യുന്ന...
Read More
0 Minutes
FEATURED GLOBAL KERALA

ഇന്റർനെറ്റിൽ വിരിഞ്ഞ പ്രണയം; മൊറോക്കൻ സുന്ദരിയെ തേടി കണ്ണൂരിൽ നിന്ന് വിദേശത്തേക്ക് പറന്ന സുനീർ

ദുബായ്: ഇവർക്ക് എല്ലാ ദിവസവും ‘പ്രണയദിന’മാണ്. ഇന്റർനെറ്റിലൂടെ ആദ്യമായി കണ്ടതുമുതൽ കണ്ണൂർ തലശ്ശേരി സൈദാർപള്ളി സ്വദേശി സുനീർ കണ്ടിക്ക് മൊറക്കക്കാരി ഷൈമയോട് തോന്നിയ ഇഷ്ടവും പ്രണയവും സ്നേഹവുമെല്ലാം ഫെബ്രുവരി 14ൽ ഒതുങ്ങുന്നതല്ല. ഷൈമയ്ക്ക് സുനീറിനോടും അങ്ങനെ തന്നെ. ഭൂഖണ്ഡം മാറിയുള്ള പ്രണയത്തിന് വർഷങ്ങളോളം യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്നതാണ്...
Read More
0 Minutes
GLOBAL INFORMATION

ഓസ്‌ട്രേലിയൻ കുടിയേറ്റം: തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഡ്വ. ടോണിയോ തോമസ്

ദുബായ്: ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നവർ തട്ടിപ്പുകളിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന് ഓസ്‌ട്രേലിയ ക്വീൻസ് ലാൻഡ് സുപ്രീം കോടതിയിലെ മലയാളി അഭിഭാഷകനും പ്രിൻസിപ്പൽ സോളിസിറ്ററുമായ അഡ്വ. ടോണിയോ തോമസ് പറഞ്ഞു. ഓസ്‌ട്രേലിയയിൽ സ്ഥിരതാമസ വീസ നൽകാമെന്നും ജോലി നൽകാമെന്നും വാഗ്ദാനം ചെയ്ത് പല പരസ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലരും ലക്ഷങ്ങൾ...
Read More
0 Minutes
GLOBAL KERALA

ഇമിഗ്രേഷൻ നടപടികൾക്കിടെ ദേഹാസ്വാസ്ഥ്യം; ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി പ്രവാസി മലയാളി

റിയാദ്: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി ജോസ് ഫെർണാണ്ടസ്  നാട്ടിലെത്തി. സൗദി എയർലൈൻസിൽ കൊച്ചിയിലെത്തിയ ജോസിനെ തുടർ ചികിത്സക്കായി തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മാസം മുൻപ് അവധിക്ക് നാട്ടിലേക്ക് പോകാനായി  റിയാദ് എയർപോർട്ടിൽ എത്തി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനിടയിലാണ് ശരീരത്തിന് തളർച്ച അനുഭവപ്പെട്ടത്.  തുടർന്ന് ...
Read More
0 Minutes
GLOBAL INFORMATION

സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 12 ആഴ്ച പ്രസവാവധി: വമ്പൻ ആനുകൂല്യങ്ങൾ ഉൾപ്പെടുന്ന തൊഴിൽ നിയമം പ്രാബല്യത്തിൽ

ജിദ്ദ: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരികൾക്ക് പന്ത്രണ്ട് ആഴ്ച പ്രസവാവധി നൽകുന്നത് അടക്കമുള്ള കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങുന്ന നിയമം പ്രാബല്യത്തിൽ. പ്രസവം പ്രതീക്ഷിക്കുന്ന തീയതിക്ക് നാലാഴ്ച മുൻപ് മുതൽ എപ്പോൾ വേണമെങ്കിലും ഈ അവധി ജീവനക്കാരികൾക്ക് പ്രയോജനപ്പെടുത്താം. ഓവർ ടൈം ജോലിക്ക് തൊഴിലാളിയുടെ അനുമതി പ്രകാരം...
Read More
0 Minutes
GLOBAL KERALA

7,000 സന്ദർശകർ, 10 മണിക്കൂർ നീണ്ട കലാ സാംസ്കാരിക പരിപാടികൾ; ശ്രദ്ധേയമായി കുവൈത്ത് എംബസിയുടെ ഭാരത് മേള

കുവൈത്ത്‌ സിറ്റി: സന്ദർശക പങ്കാളിത്തത്തിലും വൈവിധ്യമായ കലാ, സാംസ്കാരിക പരിപാടികളിലും ശ്രദ്ധേയമായി ഭാരത്. മേള. തുടര്‍ച്ചയായ പത്ത് മണിക്കൂര്‍ നീണ്ട മേളയ്ക് ഇന്ത്യൻ  എംബസിയാണ് ചുക്കാൻ പിടിച്ചത്. ഏഴായിരത്തിലധികം സന്ദര്‍ശകരാണ് മേള കാണാനെത്തിയത്. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി 9 വരെ സാല്‍മിയ ബോളിവാഡ് പാര്‍ക്കിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു മേള....
Read More
0 Minutes
EDUCATION GLOBAL KERALA

പരീക്ഷാ ചൂടിൽ വിദ്യാർഥികൾ; ഏറ്റവുമധികം പേർ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ

മനാമ: സിബിഎസ്ഇ പരീക്ഷാ ചൂടിൽ ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂളുകൾ. പത്താം ക്ലാസ് പരീക്ഷകൾക്കാണ് തുടക്കമായത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയും ഉടൻ ആരംഭിക്കും. ഇന്ത്യൻ സ്‌കൂൾ, ന്യൂ ഇന്ത്യൻ സ്‌കൂൾ, ഏഷ്യൻ സ്‌കൂൾ,  ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ, ന്യൂ മില്ലേനിയം സ്‌കൂൾ,അൽ നൂർ സ്‌കൂൾ, ഇബ്ൻ അൽ ഹൈത്തം സ്‌കൂൾ എന്നീ സ്‌കൂളുകളിലായി...
Read More